തമിഴകത്തെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം 'ഡൊറോത്തി'യെ പ്രശംസിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ചിത്രത്തിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ്, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സനന്ത്, ഋഷികാന്ത് എന്നിവരെ നേരിട്ടു വിളിച്ചുവരുത്തിയാണ് രജനികാന്ത് തന്റെ അഭിനന്ദനങ്ങൾ അറിയിച്ചത്.
'ഫന്റാസ്റ്റിക്, ബ്യൂട്ടിഫുൾ, മൈൻഡ് ബ്ളോയിംഗ്' എന്നാണ് ചിത്രത്തെ രജനികാന്ത് വിശേഷിപ്പിച്ചത്. വിഷാദവും സാമൂഹിക വ്യവസ്ഥകളും ചർച്ച ചെയ്യുന്ന 'ഡൊറോത്തി' തമിഴകത്തു വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്റെ റിലീസിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപക നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയ, രജനികാന്ത്, ധനുഷ്, സൂര്യ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത് ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.